മാന്യ പ്രേക്ഷകരെ ,
നാടകത്തിൻറെ ഇതിവൃത്തത്തിലേക്ക് ഒരു എത്തിനോട്ടം ....
വളരെ പണ്ട് പുരാതന ചൈനയിലെ "പുക്കാൻ"എന്ന കൊച്ച് ഗ്രാമത്തിൽ നടന്ന ഒരു സംഭവ കഥയെ ആധാരമാക്കി "ആങ്ങ് യെൻ ടീ " എഴുതിയ "ലൗഹു" എന്ന നോവലിൽ നിന്ന് അടർത്തിയെടുത്ത ഒരു ചെറിയ
ഏട്
നമുക്ക് മനസിലാക്കാൻ വേണ്ടി ഇവിടെ മലയാളത്തിൽ അവതരിപ്പിക്കുന്നു.
......................................................................................
ഇതിൽ അഭിനയിക്കുന്നവർ നമ്മുടെ സ്വന്തം കൂട്ടുകാർ
......................................................................................
കഥ ,തിരക്കഥ ,സംവിധാനം :- ഷമീർ ഹുസൈൻ (2001 മെക്കാനിക്കൽ )
......................................................................................
അവതരണം :- കാർമ്മൽ അലുംനി യു എ ഇ ചാപ്റ്റർ
.......................................................................................
നാടകം ആരംഭിക്കുന്നു ....നാടകത്തിൻറെ പേര് "കടുവ"
.......................................................................................
രംഗം ഒന്ന്
രംഗപടം (വശങ്ങളിൽ രണ്ട് മരങ്ങൾ ഒരു കുടിൽ ഒരു സ്ടൂൾ പുറകിൽ നേർത്ത കറുപ്പ് കലർന്ന കർട്ടൻ )
ചൈനയിലെ ഒരു ഗ്രാമം നാട്ടുപ്രമാണിയും അഞ്ച് അനുചരന്മാരും.
നാട്ടുപ്രമാണി :- അങ്ങനെ സന്യാസി തൻറെ അനുചരന്മാർക്ക് സാരോപദേശങ്ങൾ നൽകികൊണ്ടിരിക്കുന്നു .
അനുചരൻ ഒന്ന് :- സന്യാസി ദിവ്യ ശക്തിയുള്ള ആളാണെല്ലെ ?
(ബാക്കിയുള്ളവർ നാട്ടുപ്രമാണിയെ സാകൂതം വീക്ഷിക്കുന്നു )
നാട്ടുപ്രമാണി :- അതെ സ്വാമിയുടെ ഒരുപാട് ദിവ്യ അനുഭവങ്ങൾ നമ്മുടെ നാട്ടിൽ തന്നെ പാട്ടാണ്
അനുചരൻ രണ്ട് :- അതിൽ ഒരു കഥ കേൾക്കണം എന്ന് ഞങ്ങൾക്കെല്ലാം ആഗ്രഹം ഉണ്ട്
നാട്ടുപ്രമാണി :- തീർച്ചയായും അതിലൊരെണ്ണം ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാം
(കഥ കേൾക്കാനായി എല്ലാവരും താഴെ ഇരിക്കുന്നു )
അനുചരൻ മൂന്ന് :- സ്വാമിജിയുടെ കഥ കേൾക്കാൻ ഞങ്ങൾക്ക് ധൃതി ആയി ........പറയൂ ഞങ്ങൾ കേൾക്കട്ടെ
നാട്ടുപ്രമാണി :- വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഈ പ്രദേശം ഒരു വനമായിരുന്നു ആനയും സിംഹവും മയിലും അങ്ങനെ എന്ന് വേണ്ട എല്ലാ വന്യ മൃഗങ്ങളും ഉള്ള ഒരു വലിയ ഒരു കാട് .
അനുചരൻ നാല് :- അതെ അത് ഞാൻ ഓർക്കുന്നു എൻറെ അച്ഛൻറെ കൂടെ ഞങ്ങൾ ഇവിടെ താമസം ആക്കുമ്പോൾ ഇതൊരു വനമായിരുന്നതായി ഞാൻ ഓർക്കുന്നു.
നാട്ടുപ്രമാണി :- പതിവുപോലെ "സിയാൻ" ജീവിത പ്രാരാബ്ധങ്ങളുമായി മുന്നോട്ടുപോകുന്ന കാലം
......................................................................................
രംഗം രണ്ട്
വളരെ പണ്ട് പുരാതന ചൈനയിലെ "പുക്കാൻ"എന്ന കൊച്ച് ഗ്രാമത്തിൽ നടന്ന ഒരു സംഭവ കഥയെ ആധാരമാക്കി "ആങ്ങ് യെൻ ടീ " എഴുതിയ "ലൗഹു" എന്ന നോവലിൽ നിന്ന് അടർത്തിയെടുത്ത ഒരു ചെറിയ
ഏട്
നമുക്ക് മനസിലാക്കാൻ വേണ്ടി ഇവിടെ മലയാളത്തിൽ അവതരിപ്പിക്കുന്നു.
......................................................................................
അനുചരൻ ഒന്ന് :- സന്യാസി ദിവ്യ ശക്തിയുള്ള ആളാണെല്ലെ ?
രംഗപടം (ഒരു പാറക്കെട്ട് മരങ്ങൾ പുറകിൽ ആകാശം )
രംഗപടം (ഒരു പാറക്കെട്ട് മരങ്ങൾ പുറകിൽ ആകാശം )
സിയാൻ :- ഈശ്വരാ ഇനി എപ്പോഴാ ഞാൻ വീട്ടിലെത്തുന്നത്
ഇനി അല്പം വിശ്രമിച്ചിട്ടാകാം യാത്ര.
ഇനി അല്പം വിശ്രമിച്ചിട്ടാകാം യാത്ര.
(അടുത്ത് കാണുന്ന പാറയിൽ ഇരിക്കുന്നു ശേഷം അവിടെ കിടന്നുറങ്ങുന്നു സന്യാസി പ്രവേശിക്കുന്നു )
സന്യാസി :- ധിക്കാരി എൻറെ അനുവാദം ഇല്ലാതെ ഇവിടെ ഇരിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു
(ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് കൊണ്ട് )
സിയാൻ :- ആരാ? (പേടിച്ച് വിറച്ച് )
സന്യാസി:- ഹേ നിനക്ക് ഇത്ര ധിക്കാരമോ? എൻറെ തപോവനം കയ്യടക്കിയ നീ ഞാൻ ആരെന്ന് ചോദിക്കാൻ ,മാത്രം വളർന്നോ ?
സിയാൻ :- (ഭയത്തോടെ) അവിടെന്ന് ആരെന്ന് അടിയന്ന് മനസ്സിലായില്ല ദയവായി സ്വാമി ആരെന്ന് പറഞ്ഞാലും
സന്യാസി :- ധിക്കാരി എൻറെ ഈ കാഷായ വേഷവും തേജസ്സും കണ്ടിട്ടും എന്നെ മനസ്സിലാകാത്ത നിനക്ക് ഇനി മനുഷ്യനായി ജീവിക്കാൻ യാതൊരവകാശവും ഇല്ല
സിയാൻ :- സ്വാമി പൊറുക്കണം. ഈ പാവത്തിനെ ശപിക്കരുതേ, എന്നെ കാത്ത് എൻറെ ഭാര്യയും മക്കളും .
സന്യാസി :- ധിക്കാരം പൊറുക്കാൻ ഞാൻ പഠിച്ചിട്ടില്ല .നിൻറെ ശിക്ഷ നീ തന്നെ ചോദിച്ച് മേടിച്ചതാണ് .ഇനിയുള്ള കാലം നീ കാട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരു കടുവ ആയിമാറട്ടെ.
(ഭാണ്ഡത്തിൽനിന്ന് പൊടി എടുത്ത് അലറിക്കൊണ്ട് സിയാൻറെ മുകളിലേക്ക് ഇടുന്നു പേടിപ്പെടുത്തുന്ന ശബ്ദം ,മെഴുകുതിരി പ്രകാശം മാത്രം. സിയാൻറെ കരച്ചിൽ കേൾക്കുന്നു , കരച്ചിൽ ഞരക്കം ആയി മാറുന്നു ,കടുവ ആയി സിയാൻ രൂപാന്ദരം പ്രാപിക്കുന്നു , രംഗത്ത് പ്രകാശം പരക്കുന്നു )
കടുവ :-ദൈവമേ ഈ പാവത്തിനെ എന്തിന് പരീക്ഷിക്കുന്നു ഇന്നേവരെ ഒരു പുൽക്കൊടിയോടു പോലും അതിക്രമം കാണിക്കാത്ത എന്നോട് എന്തിനീ അനീതി.
(കരഞ്ഞ് കൊണ്ടിരിക്കുന്ന കടുവയുടെ മുന്നിലേക്ക് ഒരു അനുചരൻ കടന്ന് വരുന്നു. പാട്ട് പാടിക്കൊണ്ട് വരുന്ന വഴിയാത്രക്കാരൻ കടുവയെ കണ്ട് നിലവിളിക്കുന്നു )
വഴിയാത്രക്കാരൻ :- അയ്യോ കടുവ എന്നെ പിടിച്ചേ ഓടിവായോ എന്നെ രക്ഷിക്കണേ കടുവ കടുവ.
(പേടിച്ച് രംഗത്ത് നിന്ന് ഓടിമറയുന്നു )
കടുവ :- ഞാൻ നിന്നെ ഒന്നും ചെയ്യില്ല ഞാൻ കടുവ അല്ല നിൻറെ കൂട്ടുകാരൻ സിയാൻ ആണ് ഞാൻ കടുവ അല്ല.
(കരഞ്ഞു കൊണ്ട് രംഗത്ത് നിന്ന് മറയുന്നു രംഗത്ത് വേട്ടക്കാരൻ പ്രത്യക്ഷപെടുന്നു )
വേട്ടക്കാരൻ :- ഇന്ന് എങ്കിലും ഒരു നല്ല കോള് ഒത്ത് കിട്ടിയാൽ മതിയായിരുന്നു.കുറച്ച് കാലമായി നല്ല ഒരു വേട്ട നടന്നിട്ട്.(ഗർവ്വോടെ ) ഞാൻ വന്നതറിഞ്ഞ് ഈ കാട്ടിലെ സകല മൃഗങ്ങളും പേടിച്ചോടിയെന്ന തോന്നുന്നത്. ആ അതാ നല്ലത് വെറുതെ എൻറെ കൈക്ക് പണിയുണ്ടാക്കേണ്ട.
(പെട്ടന്ന് മുൻപിൽ ഒരു കരിയില വീഴുന്ന ശബ്ദം കേട്ട് ഞെട്ടുന്നു)
വേട്ടക്കാരൻ :- അയ്യോ കൊല്ലല്ലേ ഞാൻ ഒരു പാവം ആണേ വയിറ്റിപിഴപ്പിനു വേഷം കെട്ടിയതാണെ ... അയ്യേ ഇല ആയിരുന്നോ ഞാൻ ഓർത്തു കടുവ ആയിരിക്കും എന്ന് ......ഭാഗ്യം ആരും കണ്ടില്ല.
(ഓടി കിതച്ച് വഴിയാത്രക്കാരൻ രംഗത്ത് പ്രവേശിക്കുന്നു )
വഴിയാത്രക്കാരൻ :- രക്ഷിക്കണേ കടുവ എന്നെ പിടിച്ചേ, രക്ഷിക്കണേ.
(വഴിയാത്രക്കാരനോടൊപ്പം വേട്ടക്കാരനും ഓടുന്നു)
വേട്ടക്കാരൻ :- അയ്യോ എന്നെ കടുവ പിടിച്ചേ. അല്ല കടുവ എവിടെ ഛെ നാണക്കേട് എവിടെ ആണെടോ കടുവ ഈ എനിക്ക് കടുവ വെറും പൂച്ച ആണെന്ന് നിനക്കറിയില്ല വെറുതെ പേടിച്ചോടുന്നു ഭീരു.
വഴിയാത്രക്കാരൻ
:- വേട്ടക്കാര വേട്ടക്കാര കടുവ ആ കുന്നിൻ ചരിവിലാണ് ഭാഗ്യം കൊണ്ട് ഞാൻ ഓടി രക്ഷപെട്ടു.ഇല്ലെങ്കിൽ ഇന്ന് ഞാൻ അവന് ഇര ആയേനെ.
വഴിയാത്രക്കാരൻ
:- വേട്ടക്കാര വേട്ടക്കാര കടുവ ആ കുന്നിൻ ചരിവിലാണ് ഭാഗ്യം കൊണ്ട് ഞാൻ ഓടി രക്ഷപെട്ടു.ഇല്ലെങ്കിൽ ഇന്ന് ഞാൻ അവന് ഇര ആയേനെ.
വേട്ടക്കാരൻ :- എങ്കിൽ വാ നമുക്ക് പോയി നോക്കാം (പേടിയോടെ)
വഴിയാത്രക്കാരൻ :- എൻറെ പൊന്ന് വേട്ടക്കാര
ഇതെൻറെ രാണ്ടാം ജന്മമാണ് ഇനി ഒരു ഭാഗ്യപരീക്ഷണത്തിന് ഞാൻ ഇല്ല നീ ഒറ്റക്ക് പോയാൽ മതി
ഇതെൻറെ രാണ്ടാം ജന്മമാണ് ഇനി ഒരു ഭാഗ്യപരീക്ഷണത്തിന് ഞാൻ ഇല്ല നീ ഒറ്റക്ക് പോയാൽ മതി
(ഇതും പറഞ്ഞ്
വഴിയാത്രക്കാരൻ
രംഗത്ത് നിന്ന് പോകുന്നു)
വഴിയാത്രക്കാരൻ
രംഗത്ത് നിന്ന് പോകുന്നു)
No comments:
Post a Comment